കാത്തിരിപ്പിന് വിരാമം,തെക്കുപടിഞ്ഞാറൻ മൺസൂൺ ആന്‍ഡമാൻ തൊട്ടു..!

കാസർകോട് : തെക്കുപടിഞ്ഞാറൻ മൺസൂൺ ആന്‍ഡമാന്‍ കടലിലെത്തിയതായി എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

തെക്കുകിഴക്കൻ അറബിക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും, തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ കടലിൻ്റെ പല ഭാഗങ്ങളിലേക്കും മൺസൂൺ കാറ്റ് നീങ്ങി. ആൻഡമാൻ കടലിൻ്റെ പല ഭാഗങ്ങളും, നിക്കോബാർ ദ്വീപുകൾ മുഴുവനും, ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളും ശ്രീവിജയപുരം ഉൾപ്പെടെയാണ് മൺസൂൺ എത്തിയത്.

അടുത്ത 3-4 ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും, തെക്ക് പടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ ദ്വീപുകളുടെയും ആൻഡമാൻ കടലിൻ്റെയും ശേഷിക്കുന്ന ഭാഗങ്ങളിലേക്കും, കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലേക്കും തെക്ക് പടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് സാഹചര്യങ്ങൾ അനുകൂലമാണ്.കഴിഞ്ഞ രണ്ട് ദിവസമായി നിക്കോബാർ ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴ പെയ്‌തു. ഈ മേഖലയ്ക്ക് മുകളിലുള്ള പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തി വർധിച്ചിട്ടുണ്ട്, ഇത് മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിലാണ്. 

ഈ മേഖലയ്ക്ക് മുകളിലുള്ള പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തി സമുദ്രനിരപ്പിൽ നിന്ന് ശരാശരി 4.5 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചു. മേഖലയ്ക്ക് മുകളിലുള്ള ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷൻ (OLR) 200 W/m2 ൽ താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേ സമയം കേരളത്തിൽ കാലവർഷം 26 തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് 22 മുതൽ മെയ് 30 വരെയുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ ആറു വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2023 ലാണ് കാലവർഷം കേരളത്തിൽ ഏറ്റവും വൈകി എത്തിയത്.

ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

അതേ സമയം ഇന്ന് കേരളത്തിൽ ഒൻപത് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെലോ അലെർട് നൽകിയിട്ടുള്ളത്.

17 ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, എറണാകുളം,ഇടുക്കി കോട്ടയം, പത്തനം തിട്ട,ആലപ്പുഴ ജില്ലകളിലും യെലോ അലെർട്ട് മുന്നറിപ്പ് നൽകിയിട്ടുണ്ട്. 18 ന് മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെലോ അലെർട് മുന്നേറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !