തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ചികിത്സാ സഹായത്തിന് എന്ന പേരിൽ നടത്തുന്ന ഗാനമേളയുടെ ശബ്ദം അനുവദനീയമായ ഡെസിബെല്ലിനും മുകളിലാണെങ്കിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.
തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസറും ഉചിതമായ നിയമനടപടി സ്വീകരിക്കണം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിക്കാനും യാചക നിരോധന ബോർഡുകൾ സ്ഥാപിക്കാനും നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ചികിത്സാ സഹായത്തിന്റെ പേരിൽ അനുമതിയില്ലാതെ സ്പീക്കർ ഉപയോഗിച്ച് ഗാനമേളകൾ നടത്തുന്നത് യാത്രക്കാർക്ക് ഭീഷണിയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തൊടുപുഴ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. മേഖലയിൽ പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തൊടുപുഴ എസ്എച്ച്ഒ ക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗികളുടെ ചികിത്സാധന സഹായത്തിനായി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്താറുള്ള ഗാനമേള 50 ഡെസിബെലിൽ താഴെയുള്ള അനുമതി ആവശ്യമില്ലാത്ത മൈക്ക് ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
വ്യക്തമായ വിവരം ലഭിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. കുടയത്തൂർ സ്വദേശി ഡെന്നീസ് എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.