യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ; ഐക്യരാഷ്ട്ര സംഘടന സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി വിളിക്കണമെന്ന് യുക്രെയ്ൻ

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് ഐക്യരാഷ്ട്ര സംഘടന സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി വിളിക്കണമെന്ന് യുക്രെയ്ൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. 


നാല് വർഷമായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിലൊന്നാണ് റഷ്യ നടത്തിയത്. രാജ്യത്തുടനീളം നാല് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുക്രെയ്ൻ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. 


മേയ് 23, 24 തീയതികളിൽ റഷ്യ നടത്തിയ വൻ ആക്രമണത്തിൽ അറുന്നൂറോളം ഡ്രോണുകളും 90 മിസൈലുകളും ഉപയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന സ്ഥിരീകരിച്ചു. ബില തസെർക്വ നഗരത്തിൽ ഓറെഷ്നിക് മിസൈൽ പതിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാനമായ കീവ് ആയിരുന്നു. 


യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം, കാബിനറ്റ് മന്ത്രിമാരുടെ ഓഫിസ് കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്ക് ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മേയ് 22ന് റഷ്യൻ അധിനിവേശത്തിലുള്ള സ്റ്റാരോബിൽസ്കിലെ വിദ്യാർഥികളുടെ ഹോസ്റ്റലിനു നേരെ നടന്ന, 21 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പകരമായാണ് ഈ വ്യോമാക്രമണമെന്നാണ് റഷ്യയുടെ വാദം.

എന്നാൽ തങ്ങൾ തകർത്തത് റഷ്യൻ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. തങ്ങൾ ലക്ഷ്യമിട്ടത് സൈനിക കമാൻഡ് കൺട്രോൾ കേന്ദ്രങ്ങൾ മാത്രമാണെന്നും ജനവാസ മേഖലകളെ ആക്രമിച്ചിട്ടില്ലെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും അവകാശവാദം. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !