"രക്ഷാപ്രവർത്തനം";5 പ്രതികൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകും

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സുരക്ഷാസംഘത്തിന് ‘ഔദ്യോഗിക ജോലി’ എന്നതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്.


സെഡ് പ്ലസ് കാറ്റഗറിയിലുള്ള വിഐപിയുടെ സുരക്ഷാസംഘത്തിന്റെ ചുമതലയിൽ പെടുന്ന കാര്യങ്ങളല്ല, പിണറായി വിജയന്റെ ഗൺമാനും സംഘവും ചെയ്തത്. വിഐപികളുടെ സുരക്ഷ സംബന്ധിച്ചു കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘യെലോ ബുക്കി’ലെ നിർദേശങ്ങൾക്കു വിരുദ്ധമാണു മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ പ്രവൃത്തി. 


വിഐപി സംഘർഷസ്ഥലത്തു പെട്ടുപോയാൽ അദ്ദേഹത്തെ അവിടെ നിന്നു ‘രക്ഷപ്പെടുത്തി’ കൊണ്ടുപോവുകയാണ് ഇവരുടെ ചുമതല. അതിനു ശേഷം അവിടത്തെ ക്രമസമാധാനം നിയന്ത്രിക്കേണ്ടതു ലോക്കൽ പൊലീസാണ്. എന്നാൽ 2023 ഡിസംബർ 15ന് മുഖ്യമന്ത്രി സഞ്ചരിച്ച നവകേരളബസിനു നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച സുരക്ഷാസംഘം ഈ നിർദേശങ്ങൾ ലംഘിച്ചതു ചട്ടലംഘനത്തിനു പുറമേ കടുത്ത സുരക്ഷാവീഴ്ചയുമാണ്.


മുഴുവൻ സമയവും വിഐപിയുടെ ഏറ്റവും അടുത്തുണ്ടാകണം എന്നതാണു സുരക്ഷാസംഘത്തിനുള്ള നിർദേശം. വിഐപിയുടെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഇവർ സഞ്ചരിക്കേണ്ടത്. വിഐപിയുടെ വാഹനം നിർത്തിയാൽ മാത്രമേ ഇവരുടെ വാഹനം നിർത്താൻ അനുവാദമുള്ളൂ. എന്നാൽ പിണറായി വിജയന്റെ വാഹനം കടന്നുപോയതിനു ശേഷമാണ് ഇവർ വാഹനം നിർത്തിയിറങ്ങി പ്രതിഷേധക്കാരെ മർദിച്ചത്. ഇത്രയും സമയം അദ്ദേഹത്തിന്റെ കൂടെ സുരക്ഷാസംഘം ഉണ്ടായിരുന്നില്ല. സുരക്ഷാസംഘത്തിന്റെ വാഹനം നിർത്തിയതോടെ ഇതിനു പിന്നിലുള്ള ആംബുലൻസും അഗ്നിരക്ഷാസേനയുടെ വാഹനവും ഉൾപ്പെടെയുള്ള വാഹനവ്യൂഹവും ഗതാഗതക്കുരുക്കിൽ പെട്ടു. ഇതെല്ലാം സുരക്ഷാവീഴ്ചയാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റി ശാന്തരാക്കിയതിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയെത്തി മർദിച്ചത്.

സുരക്ഷാസംഘത്തിനു പൊലീസ് വകുപ്പ് അനുവദിച്ച ആയുധം കൈത്തോക്കാണ്. എന്നാൽ ചൂരൽവടി ഉപയോഗിച്ചാണ് ഇവർ മർദിച്ചത്. സാധാരണ പൊലീസുകാർ ഉപയോഗിക്കുന്ന ലാത്തിയെക്കാൾ നീളം കൂടുതലുള്ള ചൂരൽവടിയാണിതെന്നും ഇത്തരം വടി പൊലീസ് വകുപ്പ് ആർക്കും നൽകിയിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിലുണ്ട്.

കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നു കേസിലെ പ്രതികളായ 5 പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനു മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മാധ്യമപ്രവർത്തകൻ പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് നിലവിൽ കേസിലെ പ്രധാന തെളിവ്. ഇതു കോടതിയിൽ സമർപ്പിച്ചു. ഇതിനൊപ്പം സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ദ്യശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം 5 പ്രതികൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് എസ്ഐടി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !