നടന്‍ സിദ്ദിഖിന് ഖത്തറില്‍ നടക്കുന്ന ദൃശ്യം 3 ന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കോടതി അനുമതി; യാത്രയ്ക്കുശേഷം പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണം

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് ഖത്തറില്‍ നടക്കുന്ന ദൃശ്യം 3 ന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കോടതി അനുമതി. 


ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍ ഷോ മേയ് 19 നും 23 നും ഇടയില്‍ ഖത്തറില്‍ നടക്കുന്നതിനാല്‍ അഭിനേതാവ് എന്ന നിലയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചത്. 


ഖത്തര്‍ യാത്രയ്ക്കുശേഷം പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്. 


സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ പ്രകാരം സിദ്ദിഖ് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !