മേയ് ദിനമുൾപ്പെടെ അടുപ്പിച്ച് രണ്ട് അവധികൾ; പമ്പുകളിൽ ഇന്ധന സ്റ്റോക്ക് കുറഞ്ഞു

കൊച്ചി: മേയ് ദിനമുൾപ്പെടെ രണ്ട് അവധികൾ അടുപ്പിച്ച് വന്നതിനാൽ സംസ്ഥാനത്ത് വീണ്ടും പമ്പുകളിൽ ഇന്ധന സ്റ്റോക്ക് കുറഞ്ഞു. മേയ് ദിനത്തിൽ ടെർമിനലുകളിൽ നിന്ന് ലോഡിങ് നടന്നിരുന്നില്ല. 


സാധാരണ പൊതുഅവധി വരുമ്പോൾ തൊട്ടടുത്ത ഞായറാഴ്ചകളിൽ ടെർമിനലുകൾ പ്രവർത്തിക്കാറുണ്ട്. എന്നാൽ മൂന്നാം തീയതിയും അവധിയായതിനാൽ ലോഡിങ് നടന്നില്ല. ഇതോടെ തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ 25% പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു. 


മേയ് ഒന്നിനു തന്നെ പമ്പുകളിൽ നിന്നുള്ള ഇൻഡന്റുകളിൽ പലതും പെൻഡിങ് ആയതിനാൽ ശനിയാഴ്ച ക്ഷാമമുള്ള പമ്പുകൾക്ക് ഇന്ധനം നൽകാനാണ് കമ്പനികൾ മുൻഗണന നൽകിയത്.തിങ്കളാഴ്ചയും സ്റ്റോക്കിനായി ഡീലർമാർ പലരും ടാങ്കറുകൾ അയച്ച് കാത്തുനിൽക്കുകയാണ്. 


ഇന്ത്യൻ ഓയിലിനും മറ്റും ഇരുമ്പനത്ത് നിന്നാണ് പാലക്കാട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള ലോഡ് പോകുന്നത്. പെട്രോൾ പമ്പുകളിലെ സ്റ്റോക്കിന്റെ അവസ്ഥ സെയിൽസ് ഓഫിസർമാർ നിരീക്ഷിച്ചശേഷമാണ് വിതരണം. 5000 രൂപയിലേറെ തുകയ്ക്ക് പെട്രോളും മറ്റും ഒരു ഫില്ലിങ്ങിൽ നൽകുന്നതിന് ഇപ്പോൾതന്നെ നിയന്ത്രണമുണ്ട്. 

വലിയ ജാറുകളിൽ പെട്രോൾ ബൾക്കായി വാങ്ങുന്നത് തടയാനാണ് നിയന്ത്രണം. എന്നാൽ ഡീസലിന് വിൽപന നിയന്ത്രണമില്ല. തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനാൽ ഇന്ധനവില കൂടുമെന്ന ആശങ്കയും പരക്കെയുണ്ട്. ഇതുമൂലം കൂടുതൽ ഇന്ധനം നിറയ്ക്കാനുള്ള പ്രവണത ഉപയോക്താക്കൾക്കുമുണ്ട്. ഇന്നും നാളെയുമായി വിലവർധന വരുമെന്ന കണക്കുകൂട്ടലിലാണ് ഡീലർമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !