ഇടതുപക്ഷ സർക്കാരിന് ആർഎസ്എസ് ദാസ്യമായിരുന്നു; സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി വെൽഫയർ പാർട്ടി;

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി വെൽഫയർ പാർട്ടി. സിപിഎം വലിയ അളവിൽ വിദ്വേഷം പരത്തിയെന്നും ഇതാണ് മൂന്ന് ഇടങ്ങളിൽ ബിജെപി ജയിക്കാൻ കാരണമായതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി പറഞ്ഞു.


കഴിഞ്ഞ പത്ത് വർഷത്തോളമായി സാമൂഹിക ധ്രുവീകരണം നടത്തി ഭരണത്തുടർച്ച നേടാനുള്ള എൽഡിഎഫിന്റെ ശ്രമമാണ് കേരളം പരാജയപ്പെടുത്തിയത്. ഇടതുപക്ഷം രൂപപ്പെടുത്തിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് വിഭാഗീയതയും വിദ്വേഷവുമൊക്കെ വലിയ അളവിൽ പ്രചരിപ്പിച്ച്, വിദ്വേഷത്തിന്റെ വിഷവിത്ത് പാകി മുളപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മൂന്ന് സീറ്റുകളിൽ ബിജെപിക്ക് വിജയിക്കാനായത്.


സിപിഎം സ്വീകരിച്ചത് സംഘപരിവാർ മുന്നോട്ടുവെക്കുന്ന ആശയധാരയിൽ നിന്നുകൊണ്ടുള്ള കുപ്രചാരണങ്ങളാണെന്നും കേരളം അതിനെ അതിശക്തമായി പ്രതിരോധിച്ചെന്നും റസാഖ് പാലേരി പറഞ്ഞു.

മൂന്നിടങ്ങളിൽ ബിജെപി ജയിച്ചത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും ഇടതുപക്ഷ സർക്കാരിന് ആർഎസ്എസ് ദാസ്യമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.


വിദ്വേഷ പ്രചാരകരെ പൂവിട്ട് പൂജിക്കുന്നവരെ വേണ്ട എന്ന തീരുമാനം ജനങ്ങൾക്കിടയിൽ ഉണ്ടായി. അതാണ് മലപ്പുറം ജില്ലയിൽ സിപിഎമ്മിന് വലിയ തിരിച്ചടി നൽകിയത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയൊരു പാഠം പഠിക്കണമെന്നും അണികൾ തന്നെ പാർട്ടിയെ തിരുത്തേണ്ട ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഞ്ചിടങ്ങളിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ കൊടുത്തിരുന്നുവെന്നും മറ്റിടങ്ങളിൽ യുഡിഎഫിനായിരുന്നു പിന്തുണയെന്നും റസാഖ് പാലേരി പറഞ്ഞു. യുഡിഎഫിന്റെ ഭരണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !