ടെഹ്റാൻ: ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താത്ക്കാലികമായി നീക്കാൻ യുഎസ് നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഇറാൻ വാർത്താ ഏജൻസിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ആഗോള വിപണികൾ ഉണർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികൾക്ക് മേലുള്ള ഉപരോധം പിൻവലിക്കാൻ ആലോചിക്കുന്നതായി ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താത്ക്കാലികമായി നീക്കാൻ യുഎസ്; ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ നേരിയ കുറവ്
0
തിങ്കളാഴ്ച, മേയ് 18, 2026
ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതിനായി, ഇറാൻ എണ്ണയുടെ വ്യാപാരത്തിൽ യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഇറാൻ എണ്ണയുടെ വ്യാപാരത്തിൽ അമേരിക്കൻ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാംഘട്ട ഉപരോധങ്ങൾ ഇറാനിയൻ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന യുഎസ് ഇതര സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദേശ സർക്കാരുകൾ എന്നിവയെ ബാധിക്കുന്ന തരത്തിലേക്ക് മാറി.
തന്റെ രണ്ടുദിവസത്തെ ചൈനീസ് സന്ദർശനത്തിനിടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ബോധ്യപ്പെടുത്താൻ ട്രംപിന് കഴിഞ്ഞില്ല. ചൈന ഇറാന് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് സമ്മതിച്ചെങ്കിലും എണ്ണ വാങ്ങുന്നത് തുടരുമെന്ന് പറഞ്ഞു. വെടിനിർത്തൽ ചർച്ചകളിലെ പ്രതിസന്ധിക്കിടയിലാണ് പുതിയ സംഭവവികാസം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.