രാജ്യത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ക്ക് 2026 ലെ എഐഎഎ ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് ലഭിച്ചു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏയറോനോട്ടിക്സ് ആന്‍ഡ് അസ്ട്രോനോട്ടിക്സ് (എഐഎഎ) സ്ഥാപനമാണ് ഈ ബഹുമതി മാര്‍ച്ച് 21ന് വാഷിങ്ടണില്‍ വച്ച് സമ്മാനിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയാണ് (Vinay Kwatra) ഇന്ത്യന്‍ സ്പേസ് റീസേര്‍ച്ച് ഓര്‍ഗനൈസേഷനു വേണ്ടി (ഇസ്രോ) അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് ആണ് എഐഎഎ നല്കുന്ന പരമോന്നത ബഹുമതി.
ബഹിരാകാശ മേഖലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യ പരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റാണ് അംബാസഡര്‍ വിനയ് സംസാരിച്ച മറ്റൊരു വിഷയം. ഗവണ്മെന്റുകള് സഹകരിക്കണമെന്ന് അംബാസഡര്‍ വിനയ് അമേരിക്കയിലെയും ഇന്ത്യയിലെയും ഗവണ്മെന്റുകളും, ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയും, ഗവേഷണ സ്ഥാപനങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിക്കണമെന്ന് അംബാസഡര്‍ വിനയ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ബഹിരാകാശ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നത് കൂടുതല്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും.
എഐഎഎയുടെ പരമോന്നത ബഹുമതിയായ ഗോദാര്‍ദ് അസ്ട്രോനോട്ടിക്സ് അവാര്‍ഡ് അസ്ട്രോനോട്ടിക്സ് മേഖലയില്‍ നടന്ന ഏറ്റവും അര്‍ത്ഥവത്തായ നേട്ടത്തിനാണ് സമര്‍പ്പിക്കുന്നത്. അവര്‍ഡ് ഒരു വ്യക്തിക്കോ ഒരു ടീമായി പ്രവര്‍ത്തിച്ചവര്‍ക്കോ നല്‍കും. ഇത്തരത്തില്‍ അവാര്‍ഡിനായി പരിഗണിക്കേണ്ട ടീമുകളെയും വ്യക്തികളെയും നാമനിര്‍ദ്ദേശം ചെയ്യുന്ന രീതിയാണ് തുടരുന്നത്. ടീം നോമിനേഷനുകളില്‍ നേട്ടത്തിന് പങ്കുവഹിച്ച രണ്ട് പ്രതിനിധികളെയും ആദരിക്കാറുണ്ട്. അവര്‍ക്ക് നേരിട്ടെത്തി അവര്‍ഡ് കരസ്ഥമാക്കാം. ഭര്‍ത്താവിന്റെ പേര് നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് റോക്കറ്റ് മേഖലയില്‍ ഗൗരവത്തിലെടുക്കേണ്ട പഠനങ്ങള്‍ നടത്തുകയും ധൈര്യസമേതം ചില പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത അതിസമര്‍ത്ഥനായ എൻജിനിയര്‍ ആണ് റോബട്ട് എച്ച് ഗൊദാര്‍ദ് ( Robert H. Goddard). അദ്ദേഹം ആദ്യകാലത്ത് നടത്തിയ ലിക്വിഡ് എൻജിന് ലോഞ്ചുകള്‍ ഏറോനോട്ടിക്സ് മേഖലയുടെ വികാസത്തിന് ഉപകരിക്കപ്പെട്ടു. റാബട്ട് എച്ച് ഗൊദാര്‍ദിന്റെ ഭാര്യ എസ്തര് ക്രിസ്റ്റീന്‍ കിസ്ക് ഗോദാര്‍ദ് (Esther Christine Kisk Goddard) ആണ് അദ്ദേഹത്തിന്റെ പേരില്‍ അവര്‍ഡ് നല്കാന് തീരുമാനിച്ചത്.
വൈവിധ്യമുള്ള നേട്ടങ്ങള്‍ പരിഗണിക്കുന്നു ഇപ്പോള്‍ നല്കപ്പെടുന്ന രീതിയിലുള്ള അവാര്‍ഡ് ആരംഭിക്കുന്നത് 1975ല്‍ ആണ്. കൂടാതെ, ഈ അവര്‍ഡ് ഏതു തരത്തിലുള്ള നേട്ടങ്ങള്‍ക്കാണ് നല്‍കേണ്ടത് എന്ന കാര്യവും ഇൻസ്റ്റിറ്റ്യൂട്ട് ഈ കാലത്ത് പുനര്‍നിര്‍ണ്ണയിക്കുകയുണ്ടായി. നേരത്തെ എൻജിനിയറിങ് സയന്‍സ് ഓഫ് പോപ്യുലിസം ആന്‍ഡ് എനര്‍ജി കണ്‍വേര്‍ഷന്‍ എന്ന വിവരണത്തില്‍ പെടുന്ന നേട്ടങ്ങള്‍ കൈവിരിച്ചവരെയായിരുന്നു അവാര്‍ഡിന് പരിഗണിച്ചിരുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.