ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലിഹൻമാരുടെ തിരുനാളിന് കൊടിയേറി. മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി. ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കൂർബ്ബാന ലദീഞ്ഞ്, നൊവേന. തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, വൈകുന്നേരം 4.30 ന് പുതിയ വൈദിക മന്ദിരത്തിന്റെ ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട്, 5 മണിക്ക് വി.കുർബാന ലദീഞ്ഞ് ഫാദർ ജേക്കബ് കടുതോടിൽ, 6.30ന് ജപമാല പ്രദിക്ഷണം, നെയ്യപ്പനേർച്ച. 7 മണിക്ക് നാടകം (കാഞ്ഞിരപ്പള്ളി അമലയുടെ മറിയം).
ശനിയാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ്, വൈകുന്നേരം 4.30 ന് ആഘോഷമായ റാസ, കുർബാന ഫാദർ ജോൺ കുഴികണ്ണിൽ, ഫാ.കുര്യക്കോസ് വട്ടമുകളേൽ, ഫാദർ ജോർജ് ഞാറ്റുതൊട്ടിയിൽ, ഫാദർ അമ്പ്രാഹം പുതിയാത്ത്, സഹകാർമ്മികർ. തുടർന്ന്, ആകാശവിസ്മയം 7.30 ന്, കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു.
പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബ്ബാന, തുടർന്ന് ആദ്യാ അക്ഷരംകുറിക്കൽ, തുടർന്ന് ചെണ്ടമേളം ബാൻ്റ് മേളം, പത്ത് മണിക്ക് 12 വൈദികരുടെ സഹകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന മുഖ്യ കാർമ്മികൻ സന്ദേശം മാർ ജോസ് സെബാസ്‌റ്റ്യൻ തെക്കും ചേരിക്കുന്നേൽ, ഉച്ചയ്ക്ക് 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, (12 ശ്ലീഹൻമാരുടെ രൂപക്കൂട് 12 മാലാഖമാർ 12 അലങ്കാരക്കൂടുകൾ 12 പൊന്നിൻ കുരിശുകൾ തുടങ്ങിയവ സഹിതം) ഉച്ചയ്ക്ക് ഒരു മണിക്ക് നേർച്ചസദ്യ, അപ്പവും മീനും,
മെയ് 25 തിങ്കൾ മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6മണിക്ക് വി.കുർബാന സിമിത്തേരി സന്ദർശനം തുടർന്ന് 7.15ന് വി.കുർബാന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.