സ്വർണവില ഇടിഞ്ഞു; പവന് 1,16,960 രൂപ

സ്വർണവില ഇന്നു കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് താഴ്ന്നിറങ്ങി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,620 രൂപയും പവന് 320 രൂപ താഴ്ന്ന് 1,16,960 രൂപയുമായി.


രാജ്യാന്തരവില ഔൺസിന് 14 ഡോളർ നഷ്ടവുമായി 4526 ഡോളറിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെ 6 പൈസ നഷ്ടവുമായി 96.26ൽ എത്തി. രൂപ തളർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില കൂടുതൽ താഴുമായിരുന്നു.


യുഎസും ഇറാനും തമ്മിൽ വീണ്ടും തർക്കം തുടങ്ങിയതാണ് സ്വർണവിലയെ താഴ്ത്തിയത്. ഇറാന്റെ കൈയിലുള്ള യുറേനിയം ശേഖരം യുഎസിന് കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. യുറേനിയം ഇറാനിൽ തന്നെ വയ്ക്കുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയിയും പറഞ്ഞു. തർക്കം വീണ്ടും മുറുകിയതോടെ എണ്ണവില കയറ്റം തുടങ്ങി. ഇതാണ് സ്വർണത്തെ താഴേക്ക് നയിച്ചത്. ക്രൂഡ് ഓയിൽ വില 1-1.28% നേട്ടത്തിലാണ് ഇപ്പോഴുള്ളത്. ഡോളർ ശക്തിയാർജിക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി.


സമാധാനം വിജയിച്ചാൽ... യുഎസും ഇറാനും തമ്മിൽ സമാന്തരമായി മധ്യസ്ഥർ മുഖേന സമാധാന ചർച്ചകളും നടത്തുന്നുണ്ട്. ചർ‌ച്ച ഫലപ്രദമായാൽ എണ്ണവില താഴും. ഇത് സ്വർണവിലയുടെ കുതിപ്പിന് വഴിവയ്ക്കും. 

കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറച്ച് 12,075 രൂപയാക്കി. വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 285 രൂപയിൽ തുടരുന്നു.

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 35 രൂപ കുറച്ച് 12,010 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 285 രൂപ. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !