ശാസ്താംകോട്ട: മാങ്ങ പറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ശൂരനാട് തെക്ക് പഞ്ചായത്തിൽ രണ്ട് മരണം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന മീനത്തേതിൽ രാജേന്ദ്രൻ പിള്ളയും ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഉഷസ്സിൽ ശശിധരനും (72) ആണ് മരിച്ചത്.
ഇരുമ്പ് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണു രാജേന്ദ്രൻ പിള്ള മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് അപകടം. ചെറുമകൻ വിവേകിനൊപ്പം പതാരം-കുമരൻചിറ പ്രധാന പാതയിൽ നിന്നുകൊണ്ട്, നീളമേറിയ ഇരുമ്പ് തോട്ടി ഉപയോഗിച്ച് വീട്ടുമുറ്റത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തോട്ടി കുരുങ്ങിയെന്നാണ് കരുതുന്നത്.
ഷോക്കേറ്റ് തെറിച്ചു വീണ രാജേന്ദ്രൻ പിള്ളയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിലുറപ്പ് തൊഴിലാളിയാണ് രാജേന്ദ്രൻ പിള്ള. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ജയലക്ഷ്‌മി, രാജലക്ഷ്മി. മരുമക്കൾ: തുളസീധരക്കുറുപ്പ്, ഉണ്ണി ബാലകൃഷ്ണപിള്ള.
വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറവേ കാൽവഴുതി വീണാണു ശശിധരൻ മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ ശശിധരനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പ്രവാസി ആയിരുന്നു ശശിധരൻ. ഭാര്യ: വസന്ത. മക്കൾ: അനു, ശാലി. മരുമക്കൾ: ഷിബു, ആർ.രജനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.