പിണറായി വിജയനോളം കാര്യപ്രാപ്തിയുള്ള മറ്റൊരു മുഖ്യമന്ത്രി കേരളം കണ്ടിട്ടില്ല; അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; കെ.ആർ. മീര

പിണറായി വിജയനോളം കാര്യപ്രാപ്തിയുള്ള മറ്റൊരു മുഖ്യമന്ത്രി കേരളം കണ്ടിട്ടില്ലെന്ന് എഴുത്തുകാരി കെ.ആർ. മീര. അദ്ദേഹത്തെ ഹീനമായി അവഹേളിക്കുന്ന പലരുടെയും സത്യസന്ധതയില്ലായ്മ നേരിട്ടറിയാമെന്നും അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും മീര ഫേസ്ബുക്കിൽ കുറിച്ചു. 


ഓട്ടിസ്റ്റിക് കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യത്തിനായി അദ്ദേഹത്തെ കണ്ടപ്പോൾ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അറിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ ഓർമ്മിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗൗരവമായ തിരുത്തൽ നടപടികൾക്കൊരുങ്ങുകയാണ് പിണറായി വിജയനും എൽഡിഎഫും.


തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജനാധിപത്യപരമായ തുറന്ന പരിശോധനകൾ നടത്തുമെന്നും സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തോൽവിക്ക് ശേഷമുള്ള നീണ്ട മൗനം വെടിഞ്ഞ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.


വ്യാജപ്രചാരണങ്ങളും ചില മാധ്യമങ്ങളുടെ നിലപാടുകളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി പിണറായി വിജയൻ ആരോപിച്ചു. അർദ്ധസത്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിച്ചത് ജനാധിപത്യത്തിന് ഗുണകരമല്ല. യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ചിലർ തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നും ഇവരെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിധി മാനിച്ച് പോരായ്മകൾ പരിഹരിച്ച് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും. കോർപ്പറേറ്റ്-പിആർ ഏജൻസികളുടെ വ്യാജപ്രചാരണങ്ങൾ കണ്ട് എൽഡിഎഫ് പിന്നോട്ടില്ലെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !