പാലാ: മേവട ഐശ്വര്യ പുരുഷ അയൽകൂട്ടം ഏർപ്പെടുത്തിയിരിക്കുന്ന ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്കാരം രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനായ ഷിബു തെക്കേമറ്റത്തിന് സമർപ്പിച്ചു.
മംഗലശ്ശേരി അങ്കണത്തിൽ പ്രസിഡന്റ് വി റ്റി ജോസിന്റെ അദ്ധ്യക്ഷതയിൽ അയൽക്കൂട്ടത്തിന്റെ ആയിരത്തിയൊരുന്നൂറ്റിയൊന്നാം (1101) സമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ നിർവ്വഹിച്ചു. മറുപടി പ്രസംഗത്തിൽ ഷിബു തെക്കേമറ്റം രക്തദാനത്തെപ്പറ്റി ക്ലാസ്സ് എടുത്തു.
എം റ്റി സ്ക്കറിയ, ജോണി തോമസ്, ആർ വേണുഗോപാൽ, ജിനോ സ്കറിയ, കെ ബി അജേഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.