രാമപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് രാമപുരത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ശ്രദ്ധ നേടുന്നു. “നാടിന്റെ വികസനത്തിനായി… നാടിന്റെ ഉന്നതിക്കായി… കോൺഗ്രസിന്റെ കുതിപ്പിനായി…” എന്ന വരികളോടെയാണ് ഫ്ലക്സ് ഒരുക്കിയിരിക്കുന്നത്.
“ജനനായകൻ വി.ഡി. സതീശന് ആയിരം… ആയിരം… അഭിനന്ദനങ്ങൾ” എന്ന സന്ദേശവും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “സ്നേഹിതർ രാമപുരം” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്ന ഈ ഫ്ലക്സ് പ്രദേശത്ത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
രാമപുരം ടൗൺ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് യാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.