മമതക്ക് അധികാരം നിലനിർത്താൻ സാധിക്കുമോ?: ബംഗാൾ വോട്ടെണ്ണൽ: ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യ സൂചനകളിൽ ബിജെപിക്ക് മുൻതൂക്കം,

 കൊൽക്കൊത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ നേരിയ മുൻതൂക്കം നിലനിർത്തി പ്രതിപക്ഷമായ ബിജെപി.

പുറത്തുവരുന്ന പ്രാരംഭ സൂചനകൾ പ്രകാരം പലയിടത്തും ഇരു പാർട്ടികളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വിവിധ വാർത്താ ചാനലുകൾ നൽകുന്ന വിവരങ്ങൾ താഴെ പറയുന്നവയാണ്:

സീ 24 ഘണ്ട: ബിജെപി - 79, ടിഎംസി - 63.

ടിവി 9 ബംഗ്ല: ടിഎംസി - 69, ബിജെപി - 65.

എബിപി ആനന്ദ: ബിജെപി - 54, ടിഎംസി - 51.

ഇന്ത്യ ടുഡേ: ടിഎംസി - 40, ബിജെപി - 37.

റിപ്പബ്ലിക് ബംഗ്ല: ബിജെപി - 38, ടിഎംസി - 15.

മുഖ്യമന്ത്രി മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണ്ണായകമായ പോരാട്ടമാണ്. നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം, കഴിഞ്ഞ തവണ നേരിട്ട തിരിച്ചടികളിൽ നിന്ന് കരകയറാനാണ് ഇടതുമുന്നണിയുടെയും കോൺഗ്രസിൻറെയും ശ്രമം. എക്സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !