കോഴിക്കോട്: താമരശ്ശേരിയില്‍ വിളവെടുക്കാറായ തണ്ണിമത്തനുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കതിര് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെയ്ത കൃഷിയാണ്, നശിപ്പിക്കപ്പെട്ടത്.
ആരെയും വേദനിപ്പിക്കുന്ന കാഴ്ചയാണ് ഈ പാടത്തേത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ അതിക്രമം നടന്നത്. ചാമക്കാത്ത് വയലിലാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നത്. പാകമായ തണ്ണിമത്തനുകളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെങ്കിലും ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറയുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്തായുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിരുന്നു. ഇതും നാട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.പ്രദേശത്തെ എട്ട് പേര് ചേര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് കതിര് രൂപീകരിച്ചത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയാണ് ആദ്യം ആരംഭിച്ചത്. ഈ വര്‍ഷം നെല്ല് വിളവെടുത്ത ശേഷം മുപ്പതോളം ഇനം പച്ചക്കറികളും മറ്റും കൃഷി ചെയ്തു. അതിന് പിന്നാലെയാണ് തണ്ണിമത്തനും കൃഷി ചെയ്തത്. ഇതാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടത്.കഠിനാദ്ധ്വാനം വിഫലം: ആരെയും വേദനിപ്പിക്കുന്ന കാഴ്ച, പാടമാകെ തണ്ണിമത്തനുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി
0
തിങ്കളാഴ്ച, മേയ് 04, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.