അസാധാരണ സംഭവം: താക്കോൽ കാണാനില്ല, കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്ന് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത് പൂട്ട് പൊളിച്ച്‌,

കളമശ്ശേരി: കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂം തുറന്നത് പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്. സ്ട്രോങ്ങ് റൂമിന്‍റെ താക്കോല്‍ കാണാനില്ലെന്നൊരു അസാധാരണമായൊരു സാഹചര്യമാണ് വോട്ടെണ്ണല്‍ ദിനത്തില്‍ കളമശ്ശേരിയില്‍ സംഭവിച്ചത്.

കഴിഞ്ഞ മന്ത്രിസഭയിലെ പി രാജീവ് അടക്കം മത്സരിക്കുന്ന മണ്ഡലമാണ് കളമശ്ശേരി. രാഷ്ട്രീയ കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇവിഎം മെഷിനീകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങി

9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങി ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോള്‍ സൂചനകള്‍ തള്ളുന്ന എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.

കണ്ണൂരിലെ വസതിയില്‍ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോണ്‍മെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !