കോട്ടയം -അയ്മനം കല്ലുമട പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടു കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട പാലത്തിനടിയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കളുടെ സംഘം. ഈ യുവാക്കൾ രാവിലെ മുതൽ തന്നെ പ്രദേശത്ത് മീനച്ചിലാറ്റിൽ നീന്തി കളിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഇരുകരകളിലേക്കും നീന്തുകയായിരുന്ന അഭിഷേക് കൈകൾ കുഴഞ്ഞ് മുങ്ങി പോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.