കൊച്ചി: മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളില്‍ കോതമംഗലത്ത് നിന്ന് നിയമസഭയില്‍ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും പി ജെ ജോസഫിനോട് മാത്രം കൂറു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു കോതമംഗലത്തുകാരുടെ "കുര്‍ളാന്‍ ചേട്ടന്‍" . പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മന്ത്രി സ്ഥാനം വരെയുളള രാഷ്ട്രീയ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസുകാരന്‍. യാക്കോബായ സഭയുടെ ശക്തനായ വക്താവെന്ന നിലയിലും വ്യവസായി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ടി യു കുരുവിള.മുൻമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു,
0
ശനിയാഴ്ച, മേയ് 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.