തിരുവനന്തപുരം ; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ .
ഡല്‍ഹിയില്‍ മോദി നയിക്കുന്ന ബിജെപി സർക്കാരിനെതിരെ സമരം നയിച്ചതിനെതിരെയാണ് ബേബിയും, മറ്റ് നേതാക്കളും അറസ്റ്റിലായതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ഫേസ്ബുക്ക് പേജില്‍ പറയുന്നു.മോദി ഭരണം വിയോജിപ്പുകളെ കുറ്റകൃത്യമായും, പ്രതിഷേധങ്ങളെ ഭീഷണിയായും, പ്രതിപക്ഷത്തെ ശത്രുവായുമാണ് കാണുന്നത്.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്‌ട്രീയ അടിച്ചമർത്തലാണെന്നും ഫേസ്ബുക്ക് പേജിലെ പ്രസ്താവനയില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അറസ്റ്റിലൂടെ അവരുടെ ലക്ഷ്യം വ്യക്തമാണ് . തൊഴിലാളികള്‍ക്കും പീഡിത ജനവിഭാഗങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരുടെ വായടപ്പിക്കുക എന്നത്.
വലതുപക്ഷ ഭരണത്തിന് കീഴിലുള്ള ജനാധിപത്യത്തിന്റെ യഥാർത്ഥ മുഖമാണിത്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനും, ട്രേഡ് യൂണിയനുകളെ തകർക്കാനും, വിദ്യാർത്ഥികളെ ലക്ഷ്യം വെക്കാനും ഭരണകൂട സ്ഥാപനങ്ങളെ ആവർത്തിച്ച് ഉപയോഗിക്കുകയാണ്.ഇന്ത്യയിലെ സിപിഐ(എം), തൊഴിലാളികള്‍, വിദ്യാർത്ഥികള്‍, കൂടാതെ എല്ലാ പുരോഗമന ശക്തികള്‍ക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ തങ്ങളുടെ പൂർണ്ണവും വിട്ടുവീഴ്ചയില്ലാത്തതുമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
എം എ ബേബിയെയും തടങ്കലിലാക്കിയ മറ്റെല്ലാ നേതാക്കളെയും പ്രവർത്തകരെയും ഉടനടിയും നിബന്ധനകളില്ലാതെയും മോചിപ്പിക്കണമെന്ന് സിപിപി ആവശ്യപ്പെടുന്നുവെന്നും ഫേസ്ബുക്ക് പേജില്‍ പറയുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.