കൊച്ചി: മുൻ എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
76 വയസായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയിരുന്നു. 2009 ല്‍ ചാലക്കുടിയില്‍ നിന്ന് ലോക്സഭാംഗമായി. 2014 ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മില്‍മ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ കെ ആൻറണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു കെപി ധനപാലൻ.മുൻ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു; മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ,
0
ശനിയാഴ്ച, മേയ് 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.