ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊല. ഒരു കുടുംബത്തിലെ അഞ്ച് പേര് ഉള്‍പ്പടെ ആറ് പേരെ വെട്ടിക്കൊന്നു. ഞെട്ടിപ്പിക്കുന്ന ക്രൂരകൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗ്രാമം
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഗ്രാമത്തിലെ നിരാലെ, ഗുല്‍ഗി കുടുംബങ്ങള്‍ തമ്മില്‍ കൃഷി ഭൂമിയെ ചൊല്ലി ദീര്‍ഘകാലമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു ആറ് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. രേവണ്‍സിദ്ധപ്പ നിരാലെ, ദുന്ദപ്പ രേവണ്‍സിദ്ധപ്പ നിരാലെ, ശിവപുത്ര രേവണ്‍സിദ്ധപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബീര്‍ അത്താര്‍ എന്നിവരാണ് മരിച്ചവര്‍. മരിച്ച ആറാമത്തെ ആള് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞുഞെട്ടിപ്പിക്കുന്ന വാർത്ത: വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; നാടിണ നടുക്കി കൂട്ടക്കൊല,
0
ശനിയാഴ്ച, മേയ് 30, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.