മാനന്തവാടി: അയല്‍വാസിയുടെ വീട്ടില്‍ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മല്‍ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയില്‍. വള്ളിയൂര്‍ക്കാവ് കാരത്തങ്കല് വീട്ടില്‍ സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്.
ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ മോഷണ മുതല്‍ മഹസ്സര്‍ പ്രകാരം പൊലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടില്‍ കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരില്‍ എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു.ചെവിയില്‍ വേദനയനുഭവപ്പെട്ട വയോധിക ഇയാള്‍ വീട്ടില്‍നിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകള്‍ പരിശോധിച്ചപ്പോള്‍ ഇടത് കാതിലെ കമ്മല്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ റെജി സ്കറിയയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.സൗഹൃദം നടിച്ച് സംസാരിക്കവേ അയല്‍വാസിയായ വയോധികയുടെ കമ്മല്‍ വലിച്ചുപറിച്ച യുവാവ് പിടിയില്‍,
0
ബുധനാഴ്ച, മേയ് 20, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.