തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്.
പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുന്നതിനും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനുമായാണ് വയോജനങ്ങൾക്കുള്ള വകുപ്പ് രൂപീകരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുരാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ തയാറാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു വയോജന വകുപ്പ്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലയാണ്. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.