തമിഴ്നാട്ടിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു'; വിജയ് മുഖ്യമന്ത്രി ആകണം, വിജയ്‍യെ പിന്തുണച്ച്‌ ഖുശ്ബു, ഗവർണറുടെ വക പുതിയ വെല്ലുവിളി,

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യെ പിന്തുണച്ച്‌ ഖുശ്ബു സുന്ദർ. വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാള്‍ നയിക്കണമെന്നും ഖുശ്ബു എക്സില്‍ കുറിച്ചു. അതേ സമയം, ടിവികെ സർക്കാർ രൂപീകരണ ശ്രമങ്ങളില്‍ രണ്ടാം

ദിനവും ഉടക്ക് തുടരുകയാണ് ഗവർണർ. 118 പേരുടെ പിന്തുണക്കത്ത് ഇല്ലാത്തതിനാല്‍ വിജയ്‍യെ ലോക് ഭവനില്‍ നിന്ന് തിരിച്ചയച്ചു. സിപിഎം, സിപിഐ, വിസികെ പാർട്ടികള്‍  സ്വീകരിക്കുന്ന നിലപാട് ആകും നിർണായകം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കള്‍ ഇടതുപാർട്ടികളുടെ ഓഫീസില്‍ എത്തി. അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പില്‍ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.
234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കമാണ് വിജയ്‍യെ വെട്ടിലാക്കിയിരിക്കുന്നത്. 118 എം എല്‍ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.
കോണ്‍ഗ്രസ് പിന്തുണ ലഭിച്ചതോടെ 108 ല്‍ നിന്ന് 113 എന്ന സംഖ്യയിലേക്ക് വിജയുടെ ടി വി കെ എത്തിയിട്ടുണ്ട്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പിന്തുണ ഉറപ്പിക്കല്‍ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !