അയർലണ്ടിലെ വോളിബോൾ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടവേളയ്ക്ക് ശേഷം, വിജയം കോർക്കിലേക്ക് അഭിമാനത്തോടെ തിരിച്ചെത്തി

അയർലണ്ടിലെ വോളിബോൾ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടവേളയ്ക്ക് ശേഷം, വിജയം കോർക്കിലേക്ക് അഭിമാനത്തോടെ തിരിച്ചെത്തി

അയർലൻഡിലെ വോളിബോൾ രംഗത്തെ ആവേശകരമായ ഒരു അധ്യായത്തിന് സമാപനം കുറിച്ച്, വോളിബോൾ അയർലൻഡ് സംഘടിപ്പിച്ച D3 പുരുഷന്മാരുടെ നാഷണൽ ലീഗ് ടൂർണമെന്റ് ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗണിലുള്ള നാഷണൽ ഇൻഡോർ സ്പോർട്സ് അരീനയിൽ മെയ് 3-ന് നടന്ന ഗ്രാൻഡ് ഫൈനലോടുകൂടി വിജയകരമായി പൂർത്തിയായി.

അത്യന്തം ആവേശജനകമായ ബെസ്റ്റ്-ഓഫ്-5 ഫൈനലിൽ, കോർക്ക് ലയൺസ് ശക്തമായ പോരാട്ടം കാഴ്ചവെച്ച് ഒക്ടോപസ് വോളിബോൾ ക്ലബ്ബിനെതിരെ ഏറ്റുമുട്ടി. അവസാനം, ആവേശം നിറഞ്ഞ മത്സരത്തിൽ 3–2 എന്ന സ്കോറിന് കോർക്ക് ലയൺസ് വിജയം നേടി, കിരീടം സ്വന്തമാക്കി.

ഈ ചരിത്ര വിജയം, കോർക്ക് നഗരത്തിലേക്ക് ദേശീയ കപ്പ് എത്തിക്കുന്ന രണ്ടാമത്തെ ടീമും ആദ്യ മലയാളി ടീമും ആയി മാറാൻ  കോർക് ലയൻസ് ക്ലബിന് കഴിഞ്ഞു. പ്രാദേശിക കായികരംഗത്തിന് അഭിമാനകരമായ നേട്ടം.

അയർലണ്ടിലെ വോളിബോൾ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടവേളയ്ക്ക് ശേഷം, ഈ വിജയം കോർക്കിലേക്ക് അഭിമാനത്തോടെ തിരിച്ചെത്തുന്നു. ഇത് ടീമിന്റെ സമർപ്പണത്തിന്റെയും ഐക്യത്തിന്റെയും തെളിവാണ് ഈ നേട്ടം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !