വല്ലാത്തൊരു ഗതികേട്: പേടിച്ച്‌ ലോക്കപ്പിന്റെ താക്കോല്‍ വിഴുങ്ങി യുവാവ്, പുറത്തെടുത്തത് 10 കിലോ പഴം കഴിപ്പിച്ച്, പൊലീസിനെ വട്ടം കറക്കി യുവാവിന്റെ പരാക്രമം.

ബെംഗളൂരു:  കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ബെംഗളൂരു പൊലീസിനെ കുഴപ്പിച്ച്‌ യുവാവിന്റെ പരാക്രമം. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ രാമു എന്ന യുവാവ് സ്റ്റേഷനിലെ ലോക്കപ്പിൻ്റെ താക്കോല്‍ വിഴുങ്ങുകയായിരുന്നു.

മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്ച മദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസില്‍ മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് ഭയന്ന യുവാവ് സ്റ്റേഷനില്‍ വെച്ച്‌ പരിഭ്രാന്തനാവുകയും ലോക്കപ്പിന്റെ താക്കോല്‍ വിഴുങ്ങുകയുമായിരുന്നു.

യുവാവ് താക്കോല്‍ വിഴുങ്ങിയതോടെ പരിഭ്രാന്തരായ പൊലീസ് ഉടൻ തന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയിലൂടെ താക്കോല്‍ പുറത്തെടുക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തില്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു.

യുവാവിന് ഏകദേശം 10 കിലോ നേന്ത്രപ്പഴം കഴിക്കാനായി നല്‍കി. സ്വാഭാവികമായ രീതിയില്‍ താക്കോല്‍ പുറത്തുകൊണ്ടുവരാനായിരുന്നു ഈ ശ്രമം. ഡോക്ടർമാരുടെ കണക്കുകൂട്ടലുകള്‍ ശരിവെച്ചുകൊണ്ട്, മൂന്നാം ദിവസം താക്കോല്‍ സ്വാഭാവികമായി പുറത്തെത്തി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇന്നലെ ഇയാളെ ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിച്ച രാമുവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കാണാതായ പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !