കോട്ടയം: രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ദേശീയ ദുരന്തമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയില്‍ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ മാനം കെടുത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍.ടി.എ ഏറ്റെടുത്ത സ്ഥിതിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പദവിയില്‍ നിന്നുംധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുകതന്നെ ചെയ്യണം.
രാജ്യത്തുണ്ടായ വിവിധ റെയില്‍വേ ദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും നിതീഷ് കുമാറിനെയും ധര്‍മ്മേന്ദ്ര പ്രധാന്‍ മാതൃകയാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.അതിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ രാജസ്ഥാൻ എസ് ഒ ജി കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാളിന് ബിജെപി ബന്ധമെന്ന് കോണ്‍ഗ്രസ് ആരോപണം ഇയാള്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.