26 ദിവസം കൊണ്ട് 243 കോടി! പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്: കേരളത്തില്‍ നിന്ന് നേടിയത് എത്ര?

കൊച്ചി: സംവിധായകനെന്ന നിലയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട കരിയര്‍ ആണ് പ്രിയദര്‍ശന്‍റേത്. ഈ മേഖലയിലുള്ള ആരെയും അസൂയപ്പെടുത്തുന്ന നിരവധി വിജയങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും. അതേസമയം അങ്ങനെയുള്ള ഒരു സംവിധായകന് ഒരു 100 കോടി ക്ലബ്ബ് ചിത്രം ഇപ്പോഴാണ് ഉണ്ടാവുന്നത് എന്നത് സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന ഒരു കാര്യമായിരിക്കും. അതെ, കരിയറിന്‍റെ 42-ാം വര്‍ഷമാണ് പ്രിയദര്‍ശന് ആദ്യ 100 കോടി ക്ലബ്ബ് ചിത്രം ലഭിക്കുന്നത്. 

അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രം ഭൂത് ബംഗ്ലയുടെ വിജയം അതിനാല്‍ത്തന്നെ പ്രിയദര്‍ശനെ സംബന്ധിച്ച്‌ സ്പെഷല്‍ ആണ്. അതുപോലെതന്നെ കൊവിഡ് കാലത്തിന് ശേഷം വിജയ ശതമാനം കുറഞ്ഞ അക്ഷയ് കുമാറിനെ സംബന്ധിച്ചും.

ഏപ്രില്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഭൂത് ബംഗ്ല. പ്രിയന്‍- അക്ഷയ് ടീമിന്‍റെ കോമഡികള്‍ വര്‍ക്ക് ആയതോടെ തിയറ്ററുകളിലേക്ക് ജനം കൂട്ടമായി എത്തി. അതിനാല്‍ത്തന്നെ പ്രിയദര്‍ശന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ ഭൂത് ബംഗ്ല നിലവില്‍ 200 കോടിയും പിന്നിട്ട് തിയറ്ററുകളില്‍ തുടരുകയാണ്.

പ്രമുഖ ട്രാക്കര്‍ ആയ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 26 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 243 കോടിയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 160.10 കോടിയും ഗ്രോസ് 189.97 കോടിയും. 53.15 കോടിയാണ് ഇതുവരെയുള്ള വിദേശ ഗ്രോസ്.

അതേസമയം ഈ പ്രിയദര്‍ശന്‍ ചിത്രം അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകമായ കേരളത്തില്‍ നിന്ന് നേടിയത് എത്രയാവും? ആ കണക്കുകളും കേരളത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. ട്രാക്കര്‍ ആയ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം 24 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 32 ലക്ഷം മാത്രമാണ്.

ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് പ്രധാനമായും ലക്ഷ്യമാക്കിയിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച്‌ ഇവിടെ നിന്നും അധികം പ്രതീക്ഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം പ്രിയദര്‍ശന്‍റെ ബോളിവുഡ് കരിയറില്‍ പുതുകാലത്ത് ബ്രേക്ക് നല്‍കും ഈ ചിത്രം എന്നത് ഉറപ്പാണ്. പരേഷ് റാവല്‍, ജിഷു സെന്‍ഗുപ്ത, രാജ്പാല്‍ യാദവ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !