കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവിനെതിരായ അപ്പീല്‍, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയില്‍ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂള്‍ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി.ജൂണില്‍ അധ്യയന വർഷം തുടങ്ങുമ്പോള്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ അനുമതി വൈകിയതിനെ തുടർന്ന് സ്കൂള്‍ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍, സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജിക്കാരൻ, സ്കൂളുകള്‍ മിക്സഡ് ആക്കാനുള്ള അനുമതി നല്‍കുന്ന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് മുൻപും ഹർജി നല്‍കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.