സ്പെയിൻ: 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപൂര്‍വ്വവുമായ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുകയാണ്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന് വന്ന് സൂര്യപ്രകാശത്തെ പൂര്‍ണ്ണമായും തടയുന്നതോടെ പകല്‍ വെളിച്ചം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാവുകയും ഭൂമി ഇരുട്ടിലാവുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
2027 ഓഗസ്റ്റ് 2 നാണ് ഈ അപൂര്‍വ്വ കാഴ്ച സംഭവിക്കാന്‍ പോകുന്നത് ഈ ഗ്രഹണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ദൈര്‍ഘ്യമാണ്. ഏകദേശം 6 മിനിറ്റ്, 20 മുതല്‍ 23 സെക്കന്‍ഡ് വരെ പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെട്ടും. സാധാരണയായി ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം 2 മുതല്‍ 3 മിനിറ്റ് വരെ മാത്രമേ നീണ്ടുനില്‍ക്കൂ. എന്നാല്‍ ഇത്തവണ ദൈര്‍ഘ്യം ഇരട്ടിയിലധികം ആയിരിക്കും. അതുകൊണ്ടാണ് ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം എന്ന് വിളിക്കുന്നത്. സ്പെയിനിന്റെ അറ്റ്ലാന്റിക് തീരത്ത് നിന്ന് ജിബ്രാള്‍ട്ടര്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ എന്നിവിടങ്ങളിലൂടെയാണ് സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാവുക. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് രാത്രിയ്ക്ക് തുല്യമായ അനുഭവമാണ് ലഭിക്കുക. ഈ സമയത്ത് ആകാശത്ത് നക്ഷത്രങ്ങള്‍ ദൃശ്യമാവുകയും അന്തരീക്ഷത്തില്‍ ചൂടിന് നേരിയ കുറവുണ്ടായിരിക്കുകയും ചെയ്യും.ഇന്ത്യയില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും പൂര്‍ണ്ണ ഗ്രഹണം കാണാന്‍ സാധിക്കില്ല. മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥലം അനുസരിച്ച് 20-40% കവറേജ് ലഭിച്ചേക്കാം.വരുന്നു ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം,:പകല്‍ 'ഇരുട്ടിലാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,
0
ബുധനാഴ്ച, മേയ് 13, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.