സൂറത്ത്:ഭാര്യയുടെ നിരന്തരമായ പീഡനങ്ങള്‍ കാരണം ജീവിക്കാൻ സാധിക്കുന്നില്ലെന്നും അതിനാല്‍ തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഗുജറാത്തില്‍ യുവാവ് ജില്ലാ കളക്ടറെ സമീപിച്ചു.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് വേറിട്ടതും എന്നാല്‍ ദയനീയവുമായ ഈ അപേക്ഷയുമായി ജില്ലാ കളക്ടർക്ക് മുന്നിലെത്തിയത്. ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു.നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. ഇപ്പോള്‍ ദയവധത്തിന് അനുമതി വേണമെന്നാണ് യുവാവിൻ്റെ ആവശ്യം.
പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത്. മുൻ ഭാര്യ മകനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പൊലീസിനെ സമീപിച്ചിട്ടും പരാതിയുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. നിലവിലെ ഭാര്യയെ കൊള്ളക്കാരി എന്നാണ് പട്ടേല്‍ വിശേഷിപ്പിക്കുന്നത്. വിവാഹ മോചനത്തിനായി വലിയ തുകയാണ് ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു.
ഭാര്യ അവരുടെ മുൻ ഭർത്തക്കാന്മാരില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയതായി ആരോപണമുണ്ടെന്നും അദേഹം പറഞ്ഞു. ഭാര്യയും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി തന്നെ വേട്ടയാടുകയാണെന്നാണ് ആരോപണം. അതിനാല്‍ മരിക്കാൻ അനുമതി വേണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.