ചെന്നൈ : സനാതനധർമ്മം ഇല്ലാതാക്കണമെന്ന് പറഞ്ഞ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന് മറുപടിയുമായി നടൻ അർജുൻ സർജ .സനാതന ധർമ്മം ഒരു ജീവിതരീതിയാണ്. എങ്ങനെ ജീവിക്കണമെന്ന് സനാതന ധർമ്മം നമ്മെ പഠിപ്പിക്കുന്നു.
തെറ്റുകള്‍ വരുത്തരുത്, അത്യാഗ്രഹികളാകരുത്, മറ്റുള്ളവരുടെ സ്വത്ത് മോഹിക്കരുത്. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍, നമ്മുടെ മാതാപിതാക്കള്‍ നമ്മെ വളരെയധികം സ്നേഹത്തോടെ പരിപാലിക്കുന്നു. അവർ പ്രായമാകുമ്പോള്‍ അവരെ ദൈവത്തെപ്പോലെ കാണണമെന്ന് സനാതനധർമ്മം നമ്മോട് പറയുന്നു. സനാതന ധർമ്മം വേണ്ടെങ്കില്‍ നമ്മുടെ മാതാപിതാക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കണം . അത് പറ്റുമോ സനാതൻ ഒരു മതമല്ല. അതൊരു ജീവിതരീതിയാണ്. അത് എല്ലാവരും മനസിലാക്കിയാല്‍ കൊള്ളാം . " എന്നും ഉദയനിധി സ്റ്റാലിനെതിരെ പരോക്ഷമായി രോഷം പ്രകടിപ്പിച്ചുകൊണ്ട് അർജുൻ സർജ പറഞ്ഞു.ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മത്തെ തുടച്ചുനീക്കണമെന്നാണ് തമിഴ്‌നാട് നിയമസഭയില്‍ സംസാരിച്ച ഡിഎംകെ എംഎല്‍എ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.സനാതന ധര്‍മ്മം വേണ്ടെങ്കില്‍ നമ്മുടെ മാതാപിതാക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാല്‍ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അര്‍ജുൻ സര്‍ജ
0
ശനിയാഴ്ച, മേയ് 30, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.