ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു,

കോഴിക്കോട്: ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍തന്നെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു .
പള്‍സ് കുറഞ്ഞു വരുന്നതിനാല്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു. ഏക സഹോദരന്‍ : ആരുഷ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !