കൊച്ചി: സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മകള്‍ വിസ്മയയെ കുറിച്ച് മോഹൻലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുന്നു. തന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, സിനിമയില്‍ അവള്‍ സ്വയം തെളിയിക്കേണ്ടതുണ്ടെന്നുമാണ് മോഹൻലാല്‍ പറയുന്നത്.
മാർഷല്‍ ആർട്സ് പഠിച്ച ആളാണ് വിസ്മയയെന്നും അതുകൊണ്ട് അങ്ങനെയൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞുവെന്നും ഇനി എന്താവുമെന്ന് നോക്കാമെന്നും മോഹൻലാല്‍ പറയുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്."അച്ഛൻ മകള്‍ എന്നുള്ളതല്ല. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ സമ്മതം കൊടുക്കണം. അവർക്ക് സിനിമയില്‍ ചെയ്യണം എന്ന് പറഞ്ഞു, ചെയ്യട്ടെ. ഇനി അവരാണ് പ്രൂവ് ചെയ്യേണ്ടത്. അല്ലാതെ എന്റെ മകള്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവള്‍ സിനിമയില്‍ സ്വയം പ്രൂവ് ചെയ്യണം. അവള്‍ ഒരു മാർഷല്‍ ആർട്സ് പഠിച്ച കുട്ടിയാണ്. അപ്പോള്‍ ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു.
ഇനി അത് എങ്ങനെ ആകും എന്നുള്ളത് ഈശ്വരന്റെ കയ്യിലാണ്,' എന്നാണ് മോഹൻലാല്‍ പറഞ്ഞത്. സിനിമാ പശ്ചാത്തലത്തില്‍ വളർന്ന കുട്ടികളായതിനാല്‍ സിനിമയെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. അപ്പു ഒക്കെ വളരെ കുറച്ച് സിനിമ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്." മോഹൻലാല്‍ പറയുന്നു."അവൻ സിനിമ ചെയ്യാതിരിക്കാൻ എന്താണ് ചെയ്യുക എന്ന് ആലോചിക്കുന്ന ആളാണ്. അതുപോലെ അവരുടെ ഒരു ഡിസിഷൻ ആണ്. അവർ ജനിച്ചത് മുതല്‍ സിനിമയെ കുറിച്ച് അറിവ് ഉള്ളവരാണ്. എന്റെ വൈഫ് വലിയ സിനിമ ഫാമിലിയില്‍ ഉള്ള ആളാണ്. സിനിമ മോശമായ കാര്യമൊന്നുമല്ലല്ലോ. നമ്മള്‍ ചിന്തിക്കുന്നതുപോലെ നമുക്ക് ജീവിക്കാൻ കഴിയും. സിനിമ പോലെ ഇത്രയും വലിയ മാജിക്ക് ഉള്ള എന്റർടൈൻമെന്റ് ഇല്ലല്ലോ." മോഹൻലാല്‍ കൂട്ടിച്ചേർത്തു.
അതേസമയം 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനില്‍ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് . ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്‍ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്‍. ഛായാഗ്രഹണം -ജോമോൻ ടി ജോണ്‍, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുണ്‍ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കണ്‍ട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ- ബിജു തോമസ്. പിആര്‍ഒ വാഴൂർ ജോസ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.