ഞെട്ടിപ്പിക്കുന്ന സംഭവം: മരണത്തെ മുഖാമുഖം നോക്കി നിന്നത് വേദനാജനകമായ എട്ട് മണിക്കൂര്‍:! തേൻ ശേഖരിക്കാൻ പാറയിടുക്കില്‍ തലയിട്ട കൗമാരക്കാരൻ നേരിടേണ്ടി വന്നത് വിഷപ്പാമ്പിനെ,

നയഗഡ്: ഒഡീഷയില്‍ തേനീച്ചക്കൂട്ടില്‍ നിന്ന് തേൻ ശേഖരിക്കാൻ പാറയിടുക്കില്‍ തലയിട്ട കൗമാരക്കാരൻ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണം.

വേദനാജനകമായ എട്ട് മണിക്കൂറാണ് മരണത്തിന്റെ മുഖത്ത് നോക്കി ആ കുട്ടി നിന്നത്. പാറയിടുക്കിനുള്ളില്‍ ഒരുവിഷപ്പാമ്പിനോടൊപ്പമായിരുന്നു ആ കുട്ടി കഴിഞ്ഞിരുന്നത്. രക്ഷാപ്രവർത്തകർ പറയിടുക്കില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോള്‍ അവൻ വിഷപ്പാമ്പിന്റെ കടിയേല്‍ക്കുമോ എന്ന ഭയത്തിലായിരുന്നു.

നയഗഡ് ജില്ലയിലെ കാണിപദ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഷിബ പ്രധാൻ എന്ന ബാലനാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച അമ്മാവനോടൊപ്പം തേൻ ശേഖരിക്കാൻ കാട്ടില്‍ പോയതായിരുന്നു ഷിബ.

പാറയിടുക്കിനുള്ളില്‍ ഇരുന്ന ഒരു തേനീച്ചക്കൂട് ശ്രദ്ധയില്‍പ്പെട്ട ഷിബ, അത് എടുക്കാനായി കൈയും തലയും ഉള്ളിലേക്ക് കടത്തി. എന്നാല്‍ ആഴത്തിലുള്ള കൂട് എടുക്കാൻ ശ്രമിക്കുന്നതിനിടെ തല പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

അമ്മാവനും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. എന്നാല്‍ രക്ഷാപ്രവർത്തനം ആരംഭിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. പാറയിടുക്കിനുള്ളില്‍ കുട്ടിയുടെ മുഖത്തിന് തൊട്ടടുത്തായി ഒരു കൂറ്റൻ വിഷപ്പാമ്പും ഇരിക്കുന്നുണ്ടായിരുന്നു.

പാറയിടുക്കിനുള്ളില്‍ ഒരു വിഷപ്പാമ്പ് ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാക്കി. കുട്ടിയുടെ ജീവൻ അപകടത്തിലാക്കാതെ പാമ്പിനെ മാറ്റി വേണമായിരുന്നു കുട്ടിയെ പുറത്തെത്തിക്കാൻ. ഒടുവില്‍ എട്ടു മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവില്‍ ഷിബയെ പരിക്കുകളില്ലാതെ പുറത്തെടുത്തു. നിസാരമായ പോറലുകള്‍ മാത്രമുള്ള ഷിബ ഇപ്പോള്‍ സുരക്ഷിതനായി കുടുംബത്തോടൊപ്പമുണ്ട്. മരണത്തെ ഇത്രയും അടുത്ത് കണ്ടതിന്റെ നടുക്കം ഈ കൗമാരക്കാരനും കുടുംബത്തിനും ഇപ്പോഴും മാറിയിട്ടില്ല.


"എട്ട് മണിക്കൂറിനുശേഷം പ്രധാനെ രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറി. കുട്ടിക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല," എന്ന് പൊലീസ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !