ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല: അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി', പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍,

ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല: അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി', പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍,

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും.

ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതില്‍പ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയ്‌ക്കൊപ്പം ഇരിക്കാന്‍ ഭാഗ്യം ലഭിച്ച മുന്‍കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം പത്തുവര്‍ഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധകേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ഒട്ടനേകം കാര്യങ്ങള്‍ ചെയ്തുകൊടുത്ത് വിജയിച്ചു.

വളരെ കഠിനപ്രയത്‌നം കൊണ്ടാണ് ഗോപന്‍ സാറിന് വിജയമുണ്ടായത്. നേമത്ത് സംസ്ഥാനധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോല്‍ ശിവന്‍കുട്ടി കൊണ്ടുപോയി. പക്ഷെ, ആ പൂട്ട് ഞങ്ങള്‍ പൊളിച്ചു. കേരളത്തിന്റെ നിയമസഭയ്ക്കകത്ത് മൂന്നുപേര്‍ കയറിപ്പോയി. ഇതില്‍പ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല.


ബിജെപിക്ക് വലിയ വിജയമാണ് ഇവിടെ ഉണ്ടായത്. വോട്ട് നല്‍കിയ എല്ലാ ആളുകള്‍ക്കും സന്തോഷം പങ്കുവെക്കാനും, ഞങ്ങള്‍ ഇവിടെ നോണ്‍വെജും വെജും വെച്ച സദ്യ തയ്യാറാക്കിയിട്ടുണ്ട്. അതിന് വേണ്ടി ഒരുമിച്ചിരിക്കാനാണ് വന്നിട്ടുള്ളത്- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network