ആലപ്പുഴ : കേരരളത്തില്‍ ബഹുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയിരിക്കുകയാണ്. ആരാകും മുഖ്യമന്ത്രി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍
ഇപ്പോള്‍ തതവസരത്തില്‍ ആലപ്പുഴയില്‍ നിയൂക്ത എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട എ ഡി തോമസിനെ കുറിച്ച് നടി സീമ ജി നായർ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.നവകേരളം യാത്രയ്ക്കിടെ പിണറായി വിജയന്റെ കാറിന് നേരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അംഗരക്ഷകർ തല്ലിച്ചതച്ച ആളായിരുന്നു തോമസ്. അദ്ദേഹത്തിന്റെ വിജയത്തെ പ്രകീർത്തിച്ച് കൊണ്ടുള്ളതാണ് സീമയുടെ വാക്കുകള്‍.
സീമ ജി നായരുടെ വാക്കുകള്‍ ഇങ്ങനെ
ശുഭദിനം.. ഇത് ആലപ്പുഴയുടെ എംഎല്‍എ A.D.തോമസ്.. ഇത്തവണ നടന്ന തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ, അല്ല കേരളത്തിലെ തന്നെ ശക്തനായ നേതാവിനെ നേരിട്ട വ്യക്തി.. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു ആള് എന്ന നിലയില്‍ എങ്ങനെയായിരിക്കും ഈ ശക്തനായ നേതാവിനെ തോമസ് നേരിടുകയെന്ന ആകാംക്ഷ ഉണ്ടായിരുന്നു.. "നത്തോലി ഒരു ചെറിയ മീനല്ല" എന്ന് പറയുന്നതുപോലെ.. 21000 വോട്ടുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമ്പോള്‍, എന്നെ പോലുള്ളവരുടെ സംശയത്തിന് കഴമ്പില്ല എന്ന് മനസിലായി.
കഴിഞ്ഞ മന്ത്രിസഭ നടത്തിയ നവകേരള സദസ്സിനെതിരെ കേരളത്തിലെ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ ആലപ്പുഴ ജില്ലയിലെ സമരത്തില്‍ മുന്നില്‍ നിന്നത് തോമസ് ആയിരുന്നു.. അന്ന് നവകേരള ബസിനു നേരെ കരിങ്കോടി കാണിക്കുകയും, പ്രതിക്ഷേധിക്കുകയും ചെയ്തു..ബസ് പോയതിനു ശേഷം പുറകെ വന്ന വാഹനത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ അംഗരക്ഷകർ എന്ന് പറയുന്ന കറുത്ത ഡ്രസ്സ് ഇട്ട പോലീസുകാർ ചാടിയിറങ്ങി വന്ന് തോമസിനെയും മറ്റു പ്രവർത്തകരെയും തല്ലി ചതച്ചു, വലിയ വടികൊണ്ടുള്ള അടിയില്‍ തോമസിന്റെ തല പൊട്ടി ചോരയൊഴുകി കൊണ്ടിരുന്നു.. അന്ന് മാധ്യമങ്ങളില്‍ വന്ന തോമസിന്റെ മുഖവും, അടിച്ചു ചതച്ച അംഗരക്ഷകരുടെ മുഖവും മറന്നിട്ടില്ല.. ഇന്ന് എഡി തോമസ് ആലപ്പുഴയുടെ എംഎല്‍എ ആണ്.. പ്രോട്ടോകോള്‍ പ്രകാരം ചീഫ് സെക്രട്ടറിയുടെ മുകളില്‍ ആണ് എംഎല്‍എയുടെ സ്ഥാനം.. അന്ന് തല്ലി ചതച്ചവർ ഇവിടെ ഉണ്ടെങ്കില്‍ തോമസിനെ കാണുമ്പോള്‍ സല്യൂട്ട് അടയ്ക്കേണ്ടി വരും.. ഒരു സല്യൂട്ടില്‍ കാലത്തിന്റെ കാവ്യ നീതി അവസാനിക്കാൻ സാധ്യത ഇല്ല.. കാലം ഒന്നും കണക്ക് ചോദിക്കാതെ പോയിട്ടുമില്ല.. എഡി തോമസ് എംഎല്‍എയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.