കെ.എച്ച്.എൻ.എ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു സാമ്പത്തിക സുതാര്യതയ്ക്കായി സ്വതന്ത്ര പരിശോധന

ടാമ്പാ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA)യുടെ 2023–2025 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളും  കൺവെൻഷന്റെ  വരവ്-ചെലവ് കണക്കുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റിയെ ട്രസ്റ്റി ബോർഡും ഡയറക്ടർ ബോർഡും സംയുക്തമായി രൂപീകരിച്ചു.

ശ്രീ ഉദയൻ മേനോൻ (ഫ്ലോറിഡ), ശ്രീ സഹൃദയ പണിക്കർ (ന്യൂയോർക്ക്), ശ്രീ രഘുനാഥൻ നായർ (ന്യൂയോർക്ക്) എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ മികവും സാമ്പത്തിക വിശകലന പാടവവും ഉള്ള വ്യക്തികളെയാണ് ഈ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ നിയമനത്തെക്കുറിച്ച് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു: "അംഗങ്ങളുടെ വിശ്വാസത്തിന് നേരിട്ട് ഉത്തരവാദികളായിരിക്കുക എന്നതാണ് ഏതൊരു സംഘടനയുടെയും ആദ്യത്തെ കടമ. സാമ്പത്തിക സുതാര്യത അതിന്റെ അടിത്തറയാണ്. സ്വതന്ത്രമായ ഈ ഓഡിറ്റ് പ്രക്രിയയിലൂടെ, KHNA യുടെ എല്ലാ പ്രവർത്തനങ്ങളും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ റിപ്പോർട്ടുകൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ അടിത്തറ നൽകും."

ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ പ്രതികരിച്ചു: "സാമ്പത്തിക അച്ചടക്കവും ക്രമബദ്ധമായ മാനേജ്മെന്റും സംഘടനയുടെ വിശ്വാസ്യതയ്ക്ക് അത്യാവശ്യമാണ്. വരാനിരിക്കുന്ന പരിപാടികളും വാർഷിക പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഓഡിറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ വളരെ സഹായകമാകും."

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !