88 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള ബൂത്തിലെ 97 ശതമാനം വോട്ടും ബിജെപിക്ക്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം

88 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള ബൂത്തിലെ 97 ശതമാനം വോട്ടും ബിജെപിക്ക്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറിയിരുന്ന രാജർഹട്ട് ന്യു ടൗണ്‍ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. 

ഒമ്പതാം റൗണ്ടില്‍ എണ്ണേണ്ടിരുന്ന ബൂത്ത് അകാരണമായി 18-ാം റൗണ്ടിലേക്ക് മാറ്റിവെച്ചതും 88 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള ബൂത്തിലെ 97 ശതമാനം വോട്ടും ബിജെപിക്ക് ലഭിക്കുകയും ചെയ്തതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ' സ്‌ക്രോള്‍ ' ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് തലത്തിലുള്ള കണക്കുകള്‍ വിശകലനം ചെയ്താണ് അസ്വഭാവികത സ്‌ക്രോള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മണ്ഡലത്തില്‍ ആകെ ഉണ്ടായിരുന്നത് 330 ബൂത്തുകളാണ്. ഒരു റൗണ്ടില്‍ 20 വോട്ടിങ് മെഷീനുകള്‍ വീതം എണ്ണിയാല്‍ 17 റൗണ്ടില്‍ വോട്ടെണ്ണല്‍ പൂർത്തിയാവേണ്ടതായിരുന്നു.

എന്നാല്‍, ഇവിടെ 18 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂർത്തിയായത്. ഒമ്പതാം റൗണ്ടില്‍ എണ്ണേണ്ടിരുന്ന 164-ാം ബൂത്തായ മുസല്‍മാന പാര അകാരണമായി മാറ്റിവെച്ച്‌ 18-ാം റൗണ്ടിലാണ് എണ്ണിയത്. 17-ാം റൗണ്ട് വരെ തൃണമൂല്‍ സ്ഥാനാർഥി 316 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.

18-ാം റൗണ്ടില്‍ ഈ ബൂത്തിലെ വോട്ടുകള്‍ മാത്രം എണ്ണിയപ്പോള്‍ ബിജെപിക്ക് 637 വോട്ടുകളാണ് ലഭിച്ചത്. തൃണമൂലിന് ലഭിച്ചത് വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ്. 164-ാം ബൂത്തില്‍ നിന്ന് ലഭിച്ച അസ്വഭാവിക ലീഡില്‍ ബിജെപി സ്ഥാനാർഥി പീയുഷ് കനോഡിയ 316 വോട്ടിന് വിജയിക്കുകയായിരുന്നു.

ബൂത്ത് നിലനില്‍ക്കുന്ന പ്രദേശത്തെ സാമൂഹിക സാഹചര്യം പരിശോധിച്ചാലും ഫലത്തിലെ അസ്വഭാവികത പ്രകടമാവും. 164,165 ബൂത്തുകളിലേയും വോട്ടർമാർ ജഗദീഷ്പൂർ എഫ്.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 88 ശതനമാനത്തിലധികം മുസ് ലിം വോട്ടർമാരുള്ള 164-ാം ബൂത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 97 ശതമാനവും (367 വോട്ട്) ബിജെപിക്കാണ് ലഭിച്ചത്.

എന്നാല്‍, 91 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള 165-ാം നമ്പർ ബൂത്തില്‍ ബിജെപിക്ക് ലഭിച്ചത് വെറും 32 വോട്ടുകള്‍ മാത്രമാണ്. 165-ാം ബൂത്തില്‍ സിപിഎമ്മിന് 299 വോട്ടുകളും തൃണമൂലിന് 290 വോട്ടുകളുമാണ് ലഭിച്ചത്. 9-ാം റൗണ്ടില്‍ എണ്ണേണ്ട ബൂത്ത് 18-ാം റൗണ്ടിലേക്ക് മാറ്റിവെച്ചതില്‍ വിശദീകരണം തേടി ' സ്‌ക്രോള്‍ ' തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !