പെണ്ണാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞപ്പോള്‍ വാപ്പ കരഞ്ഞു; ആ ഓർമ്മകളിന്നും.വേദനയാണ്; 'നജീബ്' എന്ന് വിളിക്കുന്നതിലെനിക്ക് വിഷമമില്ല, ' മനസ്സ് തുറന്ന് നാദിറ

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നാദിറ മെഹ്‌റിൻ.

ബിഗ് ബോസിന് ശേഷം മോഡലിംഗിലും അഭിനയത്തിലുമെല്ലാം സജീവമായ നാദിറ, 'മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന്' നല്‍കിയ പുതിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഉമ്മയുടെ നാടായ കാസർഗോഡായിരുന്നു ജനനം. മൂന്ന് വയസ്സിന് ശേഷമാണ് ഉപ്പയുടെ നാടായ തിരുവനന്തപുരത്തേക്ക് താമസം മാറുന്നതും അവിടെ പഠിച്ചുവളരുന്നതും.ദിവസക്കൂലിക്ക് പണിക്ക് പോകുന്നയാളായിരുന്നു ഉപ്പ. മഴ പെയ്താല്‍ പണിക്ക് പോകാൻ കഴിയില്ല. അക്കാലത്ത് ഷീറ്റിട്ട, ചോരുന്ന ഒരു ചെറിയ വീട്ടിലായിരുന്നു താമസം. അതുകൊണ്ടുതന്നെ മഴ ഇപ്പോഴും തനിക്ക് നല്‍കുന്നത് ഒരു നെഗറ്റീവ് വികാരമാണ്.

അത്രയും കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നത്. അതുകൊണ്ട് ഇപ്പോഴും പത്ത് രൂപയ്ക്ക് പോലും തന്റെ ജീവിതത്തില്‍ വലിയ വിലയുണ്ട്. കുട്ടിക്കാലത്ത് കസിൻസ് ക്രീം ബിസ്ക്കറ്റും ബൂസ്റ്റുമൊക്കെ കഴിക്കുമ്പോള്‍, വലുതാകുമ്പോള്‍ ഇതൊക്കെ ഒരുപാട് വാങ്ങി കഴിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും നാദിറ ഓർക്കുന്നു.

തന്റെ വ്യക്തിത്വത്തെക്കുറിച്ചും കുടുംബത്തിന്റെ ആഗ്രഹങ്ങളെക്കുറിച്ചും നാദിറ തുറന്നുപറഞ്ഞു:

"എനിക്കൊരു പെണ്ണാകാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിഞ്ഞപ്പോഴാണ് വാപ്പ ആദ്യമായി എന്റെ മുന്നില്‍ നിന്ന് കരഞ്ഞത്. ആ മനുഷ്യനെ കരയിപ്പിച്ചു എന്നുള്ളത് എനിക്ക് ഇപ്പോഴും ഭയങ്കര ബുദ്ധിമുട്ടാണ്. അവർക്കെന്നെ ഒരു ഉസ്താദ് ആക്കണമെന്നോ നല്ലൊരു ജോലിക്കു വിടണമെന്നോ ഒക്കെയുണ്ടായിരുന്നു."

കുടുംബത്തിന്റെ സമാധാനമാണ് തനിക്ക് വലുതെന്നും നാദിറ വ്യക്തമാക്കുന്നു. ഇപ്പോഴും വീട്ടില്‍ താൻ അവരുടെ മകൻ തന്നെയാണ്. തന്നെ 'നജീബ്' എന്ന് വിളിച്ചാല്‍ മതി എന്ന് വീട്ടുകാരോട് പറഞ്ഞത് താൻ തന്നെയാണ്. അനിയത്തി 'നജീ' എന്നും ഉപ്പയും ഉമ്മയും 'നജീബ്' എന്നുമാണ് വിളിക്കാറുള്ളത്. തന്നെ ആരെങ്കിലും കളിയാക്കാൻ വേണ്ടി നജീബ് എന്ന് വിളിച്ചാല്‍ പോലും തനിക്ക് ഒട്ടും വിഷമം തോന്നാറില്ലെന്നും നാദിറ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !