45 പവൻ മോഷ്ടിക്കുന്ന തിരക്കില്‍ വൻ അബദ്ധം: മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കള്‍ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും,, വീട്ടുകാർക്ക് ആശ്വാസത്തിനുള്ള വക,,

കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കള്‍ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയില്‍ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും,

വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കള്‍ക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നല്‍കിയിട്ടുണ്ട്. പൂച്ചക്കാട്ടെ പൂട്ടിയില്‍ വീട്ടില്‍ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോള്‍ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് നെക്ലെയ്സും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏതാണ്ട് ആറു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ആഭരണങ്ങള്‍. പൂച്ചക്കാട് തെക്കേപുറം അരയാല്‍ തറയിലെ അബ്‌ദുള്‍ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്ന മോഷ്ടക്കള്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്.

ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഉച്ചക്കും ഇടയിലുള്ള സമയത്താണ് മോഷണമെന്നാണ് പരാതിയില്‍ പറയുന്നത്. അബ്‌ദുള്‍ മജീദ് വിദേശത്താണ്. ഭാര്യയും മാതാവുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഒരു ചടങ്ങിനായി മൂന്ന് ദിവസം മുമ്പ് ബന്ധു വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച മടങ്ങി എത്തിയെങ്കിലും വൈകുന്നേരം വീണ്ടും പോയി. ഞായറാഴ്ച വീണ്ടും എത്തിയപ്പോഴാണ് മുൻ വാതില്‍ പൊളിച്ചതായി കണ്ടത്. സമീപത്തെ വീടിനു സമീപം വെച്ച പിക്കാസ് കൊണ്ടാണ് വാതില്‍ പൊളിച്ചത്. ഇത് കണ്ടെത്തിയിട്ടുണ്ട്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !