പശ്ചിമേഷ്യൻ പ്രതിസന്ധി: 2500-ലധികം ഇന്ത്യക്കാരെ ഇറാനില്‍ നിന്ന് ഒഴിപ്പിച്ചു; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജമാക്കി വിദേശകാര്യ മന്ത്രാലയം,

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം (MEA) പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.

നിലവിലെ സാഹചര്യം സങ്കീർണ്ണമാണെങ്കിലും പ്രവാസികളെ തിരികെ എത്തിക്കുന്നതിനും സമുദ്ര വ്യാപാരത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും ഏകോപിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ അധികൃതർ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

ഇറാനിലുള്ളവർ എംബസിയുടെ സഹായത്തോടെ മടങ്ങണമെന്നും അധികൃതർ അറിയിച്ചു. ഇതിനോടകം 2,549 ഇന്ത്യൻ പൗരന്മാരെ അതിർത്തികള്‍ വഴി ഇറാനില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.

യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ വ്യോമപാതകള്‍ തുറന്നിട്ടുണ്ടെന്നും വിമാന സർവീസുകള്‍ സാധാരണ നിലയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ വിമാന സർവീസുകള്‍ പരിമിതമാണ്. 

കപ്പല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഷിപ്പിംഗ് മന്ത്രാലയം പ്രത്യേക സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യൻ കപ്പലുകള്‍ക്കോ നാവികർക്കോ നേരെ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇതിനോടകം 3,096 നാവികരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു.
പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാന സർക്കാരുകളുമായി ചേർന്ന് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ വ്യക്തമാക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !