നേരിയ മുന്‍തൂക്കം യുഡിഎഫിന്;: സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല, എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍,

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്‍ഡിഎഫിന് ആശ്വാസം പകരുന്നതാണ് അവസാനം വന്ന ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം.

ഇരുമുന്നണികളും ഇഞ്ചോടിഞ്ച് ആണെന്നാണ് സര്‍വേ ഫലം പറയുന്നത്. പുറത്തുവന്ന പല സര്‍വേ റിപ്പോര്‍ട്ടുകളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ ജനപിന്തുണ ലഭിച്ചത് പിണറായി വിജയനാണ്. രണ്ടാമത് വിഡി സതീശനാണ്. എങ്കിലും ഇത് ഭരണവിരുദ്ധവികാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തില്‍

യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേയാണ് അവസാനമായി പുറത്തുവന്നത്. യുഡിഎഫ് 40 ശതമാനം വോട്ട് വിഹിതത്തോടെ 69 മുതല്‍ 78 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 38 ശതമാനം വോട്ട് വിഹിതം നേടി 64 മുതല്‍ 73 സീറ്റ് വരെ നേടിയേക്കാം. എന്‍ഡിഎ 20 ശതമാനം വോട്ട് നേടുമെന്നും 7 മുതല്‍ 11 വരെ സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് 2 ശതമാനം വോട്ട് വിഹിതം ലഭിക്കുമെങ്കിലും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല.

ഇന്നലെ പുറത്തുവന്ന സര്‍വേഫലങ്ങളില്‍ ഏറെയും എല്‍ഡിഎഫിന് 60 സീറ്റിന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍ ഡി എഫ് 52-61 സീറ്റുകള്‍ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസി പറയുന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ ഡി എഫ് 60-65 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസിന്റെ പ്രവചനം. എല്‍ ഡി എഫിന് 58-68 സീറ്റുകളാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം നല്‍കിയിട്ടുള്ളത്.

എല്‍ ഡി എഫ് 55-65 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വെ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍ നേടിയേക്കാമെന്നാണ് പി മാര്‍ക്കിന്റെ പ്രവചനം. എല്‍ ഡി എഫ് 58-64 വരെ സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്.

എല്‍ ഡി എഫ് 58-68 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. എല്‍ ഡി എഫ് 55-65 സീറ്റുകള്‍ നേടുമെന്നാണ് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !