സൂചിയെ സൂചികൊണ്ട് എടുത്തു: ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമര വിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം,

ബംഗാൾ: 2014ന് ശേഷം ബിജെപി നേടുന്ന ഏറ്റവും വലിയ വിജയം എന്നാണ് ബംഗാളിലെ വിജയത്തെ ബിജെപി വിരുദ്ധ ജേണലിസ്റ്റായ രാജ് ദീപ് സര്‍ദേശായി വിശേഷിപ്പിച്ചത്.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനം ബിജെപി വീണ്ടെടുക്കുന്നത് ആര്‍എസ്‌എസ് ക്യാമ്പുകളില്‍ വലിയ ആഹ്ളാദമാണ് ഉണര്‍ത്തുന്നത്. ഇവിടെ എത്രയോ  വര്‍ഷങ്ങളായി ആര്‍എസ് എസ് നിശ്ശബ്ദം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ബിജെപി 150 സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ 127 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.

‍കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ബംഗാളില്‍ ആഴ്ചകളായി തമ്പടിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നു. മോദിയുടെ റോഡ് ഷോകള്‍ വന്‍ തോതിലാണ് സ്ത്രീ

വോട്ടര്‍മാരെ ഇളക്കിമറിച്ചത്. 25 ശതമാനം മുസ്ലിങ്ങളും അത്ര തന്നെ ഇടത് വോട്ടുകളും ഉള്ള ബംഗാളില്‍ ബിജെപി ഒരിക്കലും വിജയിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധനായ സ്വാമിനാഥന്‍ അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ മുഴുവന്‍ അട്ടിമറിയ്‌ക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. വനിതാ വോട്ടുകളും ഭരണവിരുദ്ധ വികാരവും സാമ്പത്തിക നിരാശയുമാണ് ഇത്തവണ ബിജെപിയ്‌ക്ക് അനുകൂലമായതെന്ന് കരുതുന്നു.

വന്ദേമാതരം എഴുതിയ ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ സംസ്ഥാനമായ ബംഗാളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത രോഹിംഗ്യ മുസ്ലിങ്ങളുടെ വന്‍ നുഴഞ്ഞുകയറ്റമാണ് മമതയുടെ ഭരണത്തിന്‍കീഴില്‍ നടന്നത്. ഡയമണ്ട് ഹാര്‍ബര്‍ ഉള്‍പ്പെെടെ തൃണമൂല്‍ വളര്‍ത്തിക്കൊണ്ടുവന്ന മുസ്ലിം ഗുണ്ടായിസമാണ് കഴിഞ്ഞ 10 വര്‍ഷം ബംഗാള്‍ ഭരിച്ചിരുന്നത്. 

ബൂത്ത് പിടുത്തവും ഭീഷണിയും എതിര്‍ത്തുവോട്ട് ചെയ്യുന്ന വനിതകളെ കൂട്ടബലാത്സംഗം ചെയ്യലും ഒക്കെ തൃണമൂല്‍ ഗുണ്ടകളുടെ വിനോദമായിരുന്നു. അതിനെയാണ് 240 കമ്പനി (ഏകദേശം 2,40,000 അര്‍ധസൈനികര്‍) പട്ടാളക്കാരുടെ സാന്നിധ്യം കൃത്യമായി നേരിട്ടത്. സൂചിയെ സൂചികൊണ്ട് എടുക്കുകയായിരുന്നു

ഇവിടെ കേന്ദ്രസര്‍ക്കാര്‍. എല്ലാവര്‍ക്കും നിര്‍ഭയം വോട്ടുചെയ്യാവുന്ന അന്തരീക്ഷമുണ്ടായാല്‍ തന്നെ ബിജെപിയ്‌ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകുമെന്ന് അമിത് ഷായ്‌ക്ക് ഉറപ്പായിരുന്നു. അതാണ് ഇപ്പോള്‍ ബിജെപിയുടെ വിജയത്തില്‍ തെളിഞ്ഞത്.

എന്തായാലും ഇനി ബങ്കിംചന്ദ്രചാറ്റര്‍ജിയും രബീന്ദ്ര നാഥ ടാഗോറും വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയും ഒക്കെ മനോഹരമായ രചനകള്‍ നടത്തിയ ബംഗാളില്‍ വീണ്ടും പഴയ ഹിന്ദുസംസ്കാരം മടങ്ങിവരുമെന്നാണ് പ്രതീക്ഷ.


മാത്രമല്ല, എല്ലാ മേഖലയിലും ബിജെപി ഇവിടെ മുന്നേറ്റം കാഴ്ചവെച്ചു എന്നതാണ് പ്രത്യേകത. തൃണമൂല്‍ കോണ്‍ഗ്രസ് 111ല്‍ 96 സീറ്റുകള്‍ പിടിച്ച പ്രസിഡന്‍സി മേഖലയിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. ഗ്രാമീണ മേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റ് എന്നറിയപ്പെടുന്ന പൂര്‍വമേദിനിപൂര്‍ പ്രദേശങ്ങളിലും കൊല്‍ക്കൊത്ത ഉള്‍പ്പെടെയുള്ള അര്‍ബന്‍ മേഖലകളിലും ബിജെപി വന്‍മുന്നേറ്റം ബംഗാളില്‍ നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !