പ്രയാഗ്‌രാജ്: വിവാഹം കഴിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശില്‍ ഒരു യുവതി. 41 വയസായെന്നും തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നുമാണ് യുവതിയുടെ പരാതി.
പ്രയാഗ്‌രാജ് സ്വദേശിയായ മാധുരി പട്ടേല്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും വർഷങ്ങളായി വീട്ടുകാർ പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു.മാധുരി പട്ടേലാണ് പരാതക്കാരി. തൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യയും വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല. ഏത് വിവാഹാലോചനകള്‍ വന്നാലും മുടക്കുകയാണ് ചെയ്യുന്നത്. വിവാഹ ചെലവുകള്‍ ആലോചിച്ചാണ് തൻ്റെ വിവാഹം മുടക്കുന്നതെന്ന് മാധുരി തൻ്റെ പരാതിയില്‍ പറയുന്നു.കുടുംബ സ്വത്ത്, സഹോദൻ തൻ്റെ പേരിലേക്ക് മാറ്റിയെന്നും എന്നാല്‍ വിവാഹത്തിനു വേണ്ടി അയാള്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവർ പറയുന്നു.
അച്ഛൻ, അമ്മ, സഹോദരൻ, സഹോദരൻ്റെ ഭാര്യ എന്നിവരെയെല്ലാം തന്നെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തോളമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഒരു ദിവസം തൻ്റെ വീട്ടിലേക്ക് പാഞ്ഞെത്തിയ കുടുംബം തന്നെ ഉപദ്രവിച്ചുവെന്ന് അവർ പരാതിയില്‍ കൂട്ടിച്ചേർത്തു. ഒരു നല്ല പുരുഷനുമായുള്ള വിവാഹം തനിക്ക് ഏർപ്പാടാക്കി തരണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിക്ക് പിന്നാലെ പൊലസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.