കൊച്ചി: കൊച്ചിയില്‍ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവില്‍ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടില്‍ പ്രചാരണം.
യോഗത്തിന്‍റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇന്ന് കൊച്ചിയില്‍ അത്തരമൊരു കൂട്ടായ്മ ഉണ്ടായാല്‍ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണ്.'സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തില്‍ ഒരു പോസ്റ്റർ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിലെ ക്യൂആർ കോഡ് ചെന്നെത്തുന്നത് ഒരു ടെലഗ്രാം ഗ്രൂപ്പിലാണ്.
പരിചയപ്പെടല്‍, നിയമപരമായി രജിസ്റ്റർ ചെയ്യാനുള്ള നടപടി ചർച്ച ചെയ്യല്‍, നാടിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കല്‍ തുടങ്ങിയ അഞ്ച് അജണ്ടകളാണ് പറയുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു. ഇന്ന് ഈ യോഗം നടക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.