കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. അയ്യംവേലി പറമ്പില്‍ കണ്ണൻ ആണ് മരിച്ചത്. സംഭവത്തില്‍ ജെൻസൻ എന്നയാളെ തേവര പൊലീസ് പിടികൂടി.ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പള്ളുരുത്തി വെളിയില്‍ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുൻപും ജെൻസനും കണ്ണനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.സംഘർഷത്തിനിടെ കയ്യില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെണ്‍സുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
ഇരുവരെയും കേസില്‍ പ്രതി ചേർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 മണിയോടെ പോസ്റ്റ് മോർട്ടം നടക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.