വൈകി വന്ന വസന്തം: സര്‍വീസില്‍ നിന്ന് പടിയിറങ്ങാൻ മണിക്കൂറുകള്‍ ബാക്കി; തഹസില്‍ദാര്‍ക്ക് ഡപ്യൂട്ടി കലക്ടറായി സ്ഥാനക്കയറ്റം,

 പട്ടാമ്പി: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ തഹസില്‍ദാർക്ക് ഡപ്യൂട്ടി കലക്ടറായി പ്രമോഷൻ.

മണ്ണാർക്കാട് ഭൂരേഖ തഹസില്‍ദാർ ടി.പി. കിഷോറിനാണ് സർവീസിന്റെ അവസാന ഘട്ടത്തില്‍ ഈ നേട്ടം കൈവന്നത്. മലപ്പുറം എല്‍.എ.എൻ.എച്ച്‌ ഡപ്യൂട്ടി കലക്ടറായാണ് പുതിയ നിയമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്ഥാനക്കയറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചത്. 

പട്ടാമ്പി തഹസില്‍ദാർ ആയിരുന്ന ടി.പി.കിഷോർ തിരഞ്ഞെടുപ്പിനു തെ‍ാട്ടു മുൻപാണു മണ്ണാർക്കാട് ഭൂരേഖ തഹസില്‍ദാർ ആയി സ്ഥലം മാറിപ്പോയത്. 1994ല്‍ കേരള പെ‍ാലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ആ ജോലിയില്‍ നിന്നു റിലീവ് ചെയ്ത് 1997ല്‍ റവന്യു വകുപ്പില്‍ ക്ലാർക്ക് ആയി.

തുടർന്ന് ആനക്കര, പട്ടിത്തറ, കപ്പൂർ, തൃത്താല വില്ലേജുകളില്‍ വില്ലേജ് അസിസ്റ്റന്റ്, സ്പെഷല്‍ വില്ലേജ് ഓഫിസർ, വില്ലേജ് ഓഫിസർ തസ്തികകള്‍ വഹിക്കുകയും 2014ല്‍ ഡപ്യൂട്ടി തഹസില്‍ദാർ ആയി പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ ജോലി ചെയ്യുകയും 2019ല്‍ തഹസില്‍ദാർ ആയി പ്രമോഷൻ ലഭിച്ച്‌ ഹോസ്ദുർഗ്, പട്ടാമ്പി, പെരിന്തല്‍മണ്ണ, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലും ഒറ്റപ്പാലം സബ് കലക്ടർ ഓഫിസില്‍ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !